Breaking...

9/recent/ticker-posts

Header Ads Widget

വിഷം കലര്‍ന്ന മാംസം കഴിച്ച തെരുവ് നായ്ക്കള്‍ ചത്തുവീണു.



വിഷം കലര്‍ന്ന മാംസം കഴിച്ച  തെരുവ് നായ്ക്കള്‍ ചത്തുവീണു. ഏറ്റുമാനൂര്‍ കച്ചേരി കുന്നുംപുറത്ത് കോടതികള്‍ക്കും മൃഗാശുപത്രിയ്ക്കും സമീപത്തും കെ.എസ്.ഇ.ബി കോമ്പൗണ്ടിലുമായി അലഞ്ഞു തിരിഞ്ഞ നാല് നായ്ക്കുട്ടികളും രണ്ട് നായ്ക്കളും ചത്തത് കിടന്നത്.  മറ്റ് രണ്ട് നായ്ക്കളെ നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാമിന്റെ നേതൃത്വത്തില്‍ മൃഗാശുപത്രിയില്‍ എത്തിച്ചു.  സീനിയര്‍ വെറ്റിനറി ഡോക്ടര്‍ ബിജു വി യുടെ നേതൃത്വത്തിലാണ് ചികിത്സ ലഭ്യമാക്കിയത്. അപകടനില തരണം ചെയ്ത ഒരു നായയെ പിന്നീട് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് തുറന്നു വിട്ടു. ഏറ്റുമാനൂരില്‍ തെരുവു നായ്കളുടെ ശല്യമുയര്‍ന്നത് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിരുന്നു.




Post a Comment

0 Comments