വാടകവീട്ടില്‍ ബന്ധുസഹായമില്ലാതെ കഴിഞ്ഞിരുന്ന സിനിയ്ക്കും മക്കള്‍ക്കും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥമാകുന്നു. നിത്യചെലവുകള്‍ക്കും കുട്ടികളെ പഠിപ്പിക്കുന്നതിനും സിനിയും അത്യധ്വാനം മാത്രമാണ് കൈമുതലായുള്ളത്. ഇവരുടെ ദുരിതാവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാണി സി കാപ്പന്‍ എംഎല്‍എയുടെ അപേക്ഷപ്രകാരം ചെറിയാന്‍ മെമ്മോറിയല്‍ ട്ര്‌സ്റ്റ് 3 സെന്റ് സ്ഥലം അനുവദിക്കുകയായിരുന്നു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനില്‍ നിന്നും നാല് ലക്ഷം രൂപയും മലബാര്‍ ഗോള്‍ഡ് ഭവനപൂര്‍ത്തീകരണ പദ്ധതി വഴി അരലക്ഷം രൂപയും ലഭിച്ചു. അരലക്ഷം രൂപയുടെ ചെക്ക് മാണി സി കാപ്പന്‍ എംഎല്‍എ സിനിയ്ക്ക് കൈമാറി. വീടിന്റെ വാര്‍ക്കജോലികള്‍ വരെ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. മലബാര്‍ ഗോള്‍ഡ് കോട്ടയം ഷോറൂം ഹെഡ് ബി പ്രദീപ്കുമാറും ചടങ്ങില്‍ സംബന്ധിച്ചു.


.webp)


0 Comments