Breaking...

9/recent/ticker-posts

Header Ads Widget

വായ്പ കുടിശ്ശികയുടെ പേരില്‍ വീട് ജപ്തി ചെയ്തു



ഭവന വായ്പ എടുത്ത കുടുംബത്തിന്റെ വീട് വായ്പ കുടിശ്ശികയുടെ പേരില്‍ ജപ്തി ചെയ്തു.  മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കപ്പിലുമാം തൊട്ടിയില്‍ ത്രേസ്യാമ്മയും മകന്‍ ഷിജോ സെബാസ്റ്റ്യനും ആണ് ജപ്തി ഭീഷനില്‍ കഴിയുന്നത്. 2016  ല്‍ വീട് നിര്‍മ്മാണത്തിനായി കോതനല്ലൂര്‍ എസ് ബി ഐ  ബാങ്കില്‍ നിന്നും 6 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. പിന്നീട് വായ്പകള്‍ കൃത്യമായി അടച്ചിരുന്നെങ്കിലും കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ വായ്പ അടയ്ക്കുന്നതിന് തടസ്സം നേരിട്ടു. ഷിജോയുടെ മുന്‍ഭാര്യ നല്‍കിയ കേസില്‍ ആയിരുന്നു കോടതി നടപടികള്‍ നേരിട്ടത്.എന്നാല്‍ കോടതി ഷിജോയെ കുറ്റവിമുക്തമാക്കിയെങ്കിലും ഭാര്യ  വീട് മറ്റൊരു വ്യക്തിക്ക് വാടകയ്ക്ക് നല്‍കുകയും പോലീസിനെ സ്വാധീനിച്ച് ഷിജോയെ വീട്ടില്‍ കയറുന്നത് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ നാല് സെന്റ് ഭൂമിയും വീടുമാണ് ബാങ്ക് ജപ്തി ചെയ്തിരിക്കുന്നത്. ഒമ്പതര ലക്ഷം രൂപയാണ് ബാങ്ക് കുടിശ്ശികയുള്ളത്.  കുടിശിക അടക്കമുള്ള തുക അടച്ചു തീര്‍ക്കുവാന്‍  ഷിജോയും മാതാവ് ത്രേസ്യാമ്മയും തയ്യാറാണ്. ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍  കുടുംബവീട്ടിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.




Post a Comment

0 Comments