കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്‌കൂള്‍ യുവജനോത്സവം ഞീഴൂര്‍ ഉണ്ണി മിശിഹാ പള്ളി വികാരി ഫാദര്‍ സജി മത്താനത്ത് ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതോടൊപ്പം ജീവിതത്തിലെ മത്സരങ്ങളും, വെല്ലുവിളികളും നേരിടുവാന്‍ കലോത്സവങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കണമെന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്ത ഫാദര്‍ സജി മത്താനത്ത് പറഞ്ഞു. PTA പ്രസിഡന്റ് ജിയോ കുന്നശേരി അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ്, സ്റ്റാഫ് സെക്രട്ടറി ബിജു സി.ജെ എന്നിവര്‍ പ്രസംഗിച്ചു. നാനൂറിലധികം . വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.





0 Comments