Breaking...

9/recent/ticker-posts

Header Ads Widget

അരയ്ക്കു താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് മുച്ചക്ര വാഹനം നല്‍കി.



അരയ്ക്കു താഴെ തളര്‍ന്ന  വിദ്യാര്‍ത്ഥിനിക്ക്  കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്കും, റോട്ടറി ക്ലബ്ബും ചേര്‍ന്ന് മുച്ചക്ര വാഹനം നല്‍കി. കടുത്തുരുത്തി കെ.എസ് പുരം കാവുങ്കല്‍ ബാബുവിന്റെയും മിസ്സിയുടെയും മകള്‍ കുറവിലങ്ങാട് ദേവമാതാ  കോളേജ് വിദ്യാര്‍ഥിനിയായ മീനുവിനാണ് യാത്രാ സൗകര്യത്തിനായി മുച്ചക്രവാഹനം നല്‍കിയത്.ജന്മനാ അരയ്ക്കു താഴെ തളര്‍ന്ന മീനുവിനെ അമ്മ ഒക്കത്തിരുത്തിയായിരുന്നു സ്‌കൂളിലും കോളേജിലും എത്തിച്ചിരുന്നത്. നിലവില്‍ കുറവലങ്ങാട് കോളേജില്‍ ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ഥിനിയാണ് മീനു. ദിവസവും 13 കിലോമീറ്റര്‍ ഓട്ടോയില്‍ സഞ്ചരിച്ചായിരുന്നു മീനു കോളേജില്‍ എത്തിയിരുന്നത്. ഉമ്മന്‍ചാണ്ടി കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അര്‍ബന്‍ ബാങ്ക് മുച്ചക്ര വാഹനത്തിനുള്ള ധനസഹായം നല്‍കിയത്. സ്‌കൂള്‍ ബസ് ഡ്രൈവറായ ബാബുവിന്റെ  തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അര്‍ബന്‍ ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് ജെറി ചെറിയാന്‍  കണിയാംപറമ്പില്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് താക്കോല്‍ കൈമാറിയത്. മീനുവിന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് കോളേജ് അധികൃതര്‍ ക്ലാസ് മുറി താഴത്തെ നിലയിലേക്ക് മാറ്റി നല്‍കുകയും ചെയ്തിരുന്നു.




Post a Comment

0 Comments