ജില്ലാ മാനസിക ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജീവരക്ഷാ ആത്മഹത്യ പ്രതിരോധ പരിശീലന പഠന കളരി സംഘടിപ്പിച്ചു. കല്ലറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് കോട്ടായില്‍ അധ്യക്ഷനായിരുന്നു. ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മരീസാ ജോസഫ് ക്ലാസ് നയിച്ചു. ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അജീഷ് രാജ്, പഞ്ചായത്ത് അംഗങ്ങളായ രമേഷ് കാവിമറ്റം, അരവിന്ദ് ശങ്കര്‍, ഉഷ റെജിമോന്‍, മിനി ജോസ്, ലീല ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്, വിനീത വിജയന്‍, JPHN മാരായ വി.കെ സിന്ധു, റീന ബി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ അധ്യാപകര്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments