Breaking...

9/recent/ticker-posts

Header Ads Widget

തെറ്റ് തിരുത്തി തിരിച്ചുവരുവാനുള്ള ഏറ്റവും നല്ല സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍



യു.ഡി.എഫിനെ വഞ്ചിച്ച് എല്‍.ഡി.എഫിലേക്ക് പുറപ്പെട്ടവര്‍ തെറ്റ് തിരുത്തി തിരിച്ചുവരുവാനുള്ള ഏറ്റവും നല്ല സാഹചര്യമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) വോട്ടുകള്‍ ചോര്‍ന്നു എന്ന സിപിഐയുടെ വിലയിരുത്തല്‍ ശരിയാണെന്നു സജി പറഞ്ഞു. അയര്‍ക്കുന്നത്തും, മണര്‍കാട്ടും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷ വര്‍ദ്ധനയുടെ കാരണം LDF പ്രവര്‍ത്തകര്‍ UDF ലേക്ക് വന്നതിന്റെ തെളിവാണെന്നും സജി പറഞ്ഞു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നും ജനാധിപത്യ ചേരിക്ക് ഒപ്പമാണെന്നും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യാന്‍ കേരള കോണ്‍ഗ്രസുകാരെ കിട്ടില്ല എന്നും പുതുപ്പള്ളി തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്.  എല്‍.ഡി.എഫില്‍ ഇനി കേരള കോണ്‍ഗ്രസ് (എം ) നേതാക്കള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്നും സജി പറഞ്ഞു. പുതുപ്പള്ളിയില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍ നടത്തിയ പദയാത്രയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പില്‍.




Post a Comment

0 Comments