കിടങ്ങൂര്‍ വൈക്കത്തുശേരില്‍ വി.കെ ശേഖരനാചാരി നിര്യാതനായി. 87 വയസ്സായിരുന്നു. അധ്യാപകനും. ഭാഗവത പ്രഭാഷകനുമായ ശേഖരനാചാരി കിടങ്ങൂരിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കിടങ്ങൂര്‍ LPG സ്‌കൂളില്‍ നിന്നും വിരമിച്ച ശേഖരനാചാരി മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്. അഖില കേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് , സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകളിലായി 30 വര്‍ഷക്കാലം അധ്യപകനായി സേവനമനുഷ്ഠിച്ചു. ഭാഗവത പ്രഭാഷകനായിരുന്ന ശേഖരാനാചാരി 65 ഭാഗവത സ്പ്താഹ യജ്ഞത്തിലും, 10 നവാഹയജ്ഞങ്ങളിലും യജ്ഞാചാര്യനായിരുന്നു. ഭാഗവത കൗസ്തുഭം ബഹുമതിയും ലഭിച്ചിട്ടുണ്ട് . സംസ്‌കാരകര്‍മ്മങ്ങള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കിടങ്ങൂര്‍ വൈക്കത്തുശേരില്‍ കുടുംബശ്മശാനത്തില്‍നടക്കും.





0 Comments