Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആത്മഹത്യാ പ്രതിരോധ ദിനാചാരണം നടത്തി.



ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആത്മഹത്യാ  പ്രതിരോധ ദിനാചാരണം നടത്തി.  കോട്ടയം ഡി.എം.ഒ ഡോക്ടര്‍ എന്‍ പ്രിയ ഉദ്ഘാടനം  ചെയ്തു.  പ്രവര്‍ത്തിയിലൂടെ പ്രത്യാശ ഉണര്‍ത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരികയാണ് ദിനാചരണത്തിന്റെ ലക്ഷ്യമെന്ന് ഡി.എം.ഒ പറഞ്ഞു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആര്‍ ബിന്ദുകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അജയ് മോഹന്‍  ലോഗോ പ്രകാശനം ചെയ്തു.മാനസിക കേന്ദ്രം  നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ടോണി തോമസ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടന്‍, ഡെപ്യൂട്ടി സുപ്രണ്ട് ഡോക്ടര്‍ എം ശാന്തി, മാസ്സ് മീഡിയ. ഓഫീസര്‍  ഡോമി ജെ മോറിസ്, ഡോക്ടര്‍ സരിന്‍ ഡോമനിക്, ഡോക്ടര്‍ മെരീസ ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. ആത്മഹത്യാ പ്രതിരോധ സന്ദേശമുള്‍ക്കൊള്ളുന്ന ഫ്‌ലാഷ് മോബ്, മൈം ഷോ എന്നിവ ഗവ: സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോട്ടയം, സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ പാലാ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.




Post a Comment

0 Comments