ലെന്‍സ് ഫെഡ് ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ രജത ജൂബിലി ആഘോഷവും ഓണാഘോഷ കുടുംബ സംഗമവും ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഏരിയ പ്രസിഡന്റ് ജയ്‌സണ്‍ റ്റി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സിനിമാ ഫോട്ടോഗ്രാഫര്‍ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ കെ കെ മുഖ്യ പ്രഭാഷണം നടത്തി. മംഗളം എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ വിനോദ് പി വിജയന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍ രജത ജൂബിലി സന്ദേശവും ജില്ലാ ട്രഷറര്‍ റ്റി സി ബൈജു ഓണസന്ദേശവും നല്‍കി. ഏരിയ സെക്രട്ടറി അനില്‍കുമാര്‍ വി. ആര്‍, ട്രഷറര്‍ രതീഷ് ബി ആര്‍, സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റാറ്റൂട്ടറി ബോര്‍ഡ് മെമ്പര്‍ കെ.എന്‍ പ്രദീപ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എം റോയി ജില്ലാ സമിതി അംഗങ്ങളായ തോമസുകുട്ടി എ.ജെ, സജി സെബാസ്റ്റ്യന്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘടനയുടെ മുന്‍കാല നേതാക്കളെ യോഗത്തില്‍ ആദരിച്ചു. യോഗത്തിനു ശേഷം തിരുവാതിര കളി, കലാകായിക മത്സരങ്ങള്‍, വടംവലി മത്സരം എന്നിവയും നടന്നു.





0 Comments