ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏഴാമത് കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം പാലായില്‍ നടന്നു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് ഇഖ്ബാല്‍, ജില്ലാ പ്രസിഡന്റ് ജയ്‌സ് തോമസ്, ജില്ലാ സെക്രട്ടറി പ്രകാശ് ഞീഴൂര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ റോബര്‍ട്ട് മാത്യു, ദാസന്‍ സി പി , ജില്ലാ സമ്മേളനം ജനറല്‍ കണ്‍വീനര്‍ മനോജ് നാഗിന്‍ ,ജില്ലാ ട്രഷറര്‍ ബിജു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു.





0 Comments