Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് മാര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടു നോമ്പു തിരുന്നാള്‍ ആചരണത്തിന് സമാപനമായി



ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മാര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടു നോമ്പു തിരുന്നാള്‍ ആചരണത്തിന് സമാപനമായി. സമാപന ദിവസം മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും പാച്ചോര്‍ നേര്‍ച്ച വിതരണവും നടന്നു. വ്യാഴാഴ്ച നടന്ന നടതുറക്കല്‍ ശുശ്രൂഷകളിലും പ്രധാന തിരുനാള്‍ ദിനത്തിലും ഭക്ത സഹസ്രങ്ങളാണ് പങ്കെടുത്തത്. എട്ടുനോമ്പ് ആചരിച്ച് പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് മാതാവിന്റെ അനുഗ്രഹാശിസ്സുകള്‍ തേടിയെത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.




Post a Comment

0 Comments