Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം



മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അദ്ധ്യക്ഷത വഹിച്ചു. ബാങ്കിലെ ആദ്യ കാല അംഗവും സാഹിത്യകാരനുമായ എസ്.പി.  നമ്പൂതിരി, ആദ്യകാല മെമ്പറായ മത്തായി ഈപ്പന് സ്മരണിക കൈമാറി പ്രകാശനം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യു, ഭരണ സമിതിയംഗം ജോസ് പൊന്നംവരിക്കയില്‍, സെക്രട്ടറി ജോജിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments