മരങ്ങാട്ടുപിളളി സഹകരണ ബാങ്ക് 2022-2023 സാമ്പത്തിക വര്‍ഷം അംഗങ്ങള്‍ക്ക് 25% ലാഭവിഹിതം നല്‍കുമെന്ന് ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ മികച്ച ബാങ്കിന് കേരള ബാങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം ബാങ്കിന് ലഭിച്ചിരുന്നു. കോവിഡ അതിജീവന പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തിയ ബാങ്കിനു കേരളാ ബാങ്ക്, ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡും ബാങ്കിന് ലഭിച്ചിട്ടുണ്ട്. കാര്‍ഷിക വില തകര്‍ച്ചയും കോവിഡ് പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്പ എടുത്ത അംഗങ്ങള്‍ക്ക് 1.88 കോടി രൂപ പലിശ ഇളവ് നല്‍കി. 17000 അംഗങ്ങളും 223 കോടി രൂപ നിക്ഷേപവും 116 കോടി രൂപ വായ്പയും 244 കോടി രൂപ പ്രവര്‍ത്തന മൂലധനവും, 5 ബ്രാഞ്ചുകളുമുള്ള ഐ.എസ്.ഒ. സര്‍ട്ടിഫൈഡ് ക്ലാസ്സ് 1 സൂപ്പര്‍ ഗ്രേഡ് ബാങ്കാണ് മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്. ഭരണസമിതി അംഗങ്ങള്‍ ആയ എം.എം തോമസ് മേല്‍ വെട്ടം, അജികുമാര്‍ കെ എസ്, ജോണ്‍സണ്‍ ജോസഫ് ,ബെല്‍ജി എമ്മാനുവല്‍, ജോസ് ജോസഫ് പി,.പോള്‍ ജോസഫ്,ഷൈജു പി.ബിജി മാത്യ.സണ്ണി ജോണ്‍, റാണി ജേസഫ് . റ്റി. എന്‍. രവി തറപ്പില്‍,. ജോഷി അബ്രാഹം, മോളി ജേസഫ്, അനു സിബു . ഗീതമ്മ എ. ബി. ജോജിന്‍ മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.webp)


0 Comments