ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ മുണ്ടുവേലിപ്പടിയിലെ അപകട വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പലവ്യഞ്ജന സാധനങ്ങളുമായി എത്തിയ ട്രെയിലര്‍ ലോറി ഇവിടെ അപകടത്തില്‍പ്പെട്ടു. ഇരുമ്പ് വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം സമീപത്തെ മതിലും തകര്‍ത്താണ് ട്രെയിലര്‍ നിന്നത്. വാഹനം മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രദേശം ഇരുട്ടിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഷമകരമാവുകയായിരുന്നു. ഇതിനിടയില്‍ വാഹന ഡ്രൈവറും സഹായിയും വാഹനത്തിന് പുറത്തെത്തി. അന്യസംസ്ഥാനക്കാരായ ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വീകരിക്കപ്പെട്ട റോഡില്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ റോഡിലെവളവ് തിരിച്ചറിയാതെ അപകടത്തില്‍ പെടുന്നത് പതിവാണ്. നാട്ടുകാര്‍ ഇതു സംബന്ധിച്ച് ഏറ്റുമാനൂര്‍ പോലീസിലും പൊതുമരാമത്തു വകുപ്പിലും നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ബോര്‍ഡുകള്‍ വളവില്‍ തന്നെയായതു കൊണ്ട് പ്രയോജനപെന്നില്ല എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുണ്ടുവേലിപ്പടി വളവില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പലപ്പോഴും വൈദ്യുതി പോസ്റ്റുകള്‍ തകരുന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും മുടങ്ങുന്ന അവസ്ഥയാണുള്ളത്. അപകടമുണ്ടാകുമ്പോള്‍ പോലീസും നാട്ടുകാരും വൈദ്യുതി ജീവനക്കാരും ചേര്‍ന്നാണ് സുരക്ഷാക്രമീകരണങ്ങള്‍ഒരുക്കുന്നത്.


.webp)


0 Comments