ഏറ്റുമാനൂര്‍ വടക്കുംഭാഗം എന്‍എസ്എസ് കരയോഗം പുതിയതായി നിര്‍മ്മിച്ച മന്ദിരത്തിന്റെ സമര്‍പ്പണം നടന്നു. എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി.ഗോപകുമാര്‍ സമര്‍പ്പണം നിര്‍വഹിച്ചു. പൊതുസമ്മേളനം എന്‍ എസ് എസ് നായകസഭാംഗം പ്രൊഫസര്‍ മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.എസ്.വിശ്വനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നായര്‍ സമുദായാചര്യന്റെ ചിത്രം അനാച്ഛാദനം ചെയ്തു. കരയോഗം സെക്രട്ടറി പി. എന്‍. മോഹനന്‍ നായര്‍, വിവിധ കരയോഗം പ്രവര്‍ത്തകര്‍, വനിതാ സമാജം നേതാക്കളായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍ ആയില്യം, അമ്മിണി സുശീലന്‍, സരസമ്മ ആര്‍ പണിക്കര്‍, രാധിക രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതാക്കള്‍ അടക്കമുള്ളവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും മുതിര്‍ന്ന പൗരന്മാരെയും ചടങ്ങില്‍ ആദരിച്ചു.


.webp)


0 Comments