അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ സ്വീകരിയ്‌ക്കേണ്ട വാക്‌സിനുകള്‍ മുടങ്ങിപ്പോയവരെ കണ്ടെത്തി വാക്‌സിനേറ്റ് ചെയ്യുന്ന മിഷന്‍ ഇന്ദ്രധനുഷ് കാമ്പയിന് തിങ്കളാഴ്ച തുടക്കമായി. 16 വരെയാണ് കാമ്പയിന്‍. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് സമയം. സര്‍ക്കാര്‍ ആശുപത്രികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ തെരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വാക്‌സിനുകള്‍ കൃത്യമായും പൂര്‍ണ്ണമായും സ്വീകരിയ്‌ക്കേണ്ടത് 11 രോഗങ്ങളില്‍ നിന്ന് സുരക്ഷ നേടുന്നതിന് ആവശ്യമാണ്. കുട്ടികള്‍ സ്വീകരിയ്‌ക്കേണ്ട വാക്‌സിനുകള്‍ കോവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിപ്പോയെന്ന സര്‍വ്വേ പശ്ചാത്തലത്തിലാണ് വാക്‌സിനുകള്‍ നല്‍കുന്നത്.





0 Comments