Breaking...

9/recent/ticker-posts

Header Ads Widget

രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു



അച്ഛനെയും മകനെയും   കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയില്‍ വീട്ടില്‍ ബിജു ഇ.റ്റി , ഇടപ്പാടി ഒറ്റത്തെങ്ങുങ്കല്‍ വീട്ടില്‍ ബിജു തങ്കപ്പന്‍  എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം രാത്രിയോട്കൂടി  ഇടപ്പാടി  സ്വദേശിയായ ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും പിതാവിനെയും കാപ്പി വടിയും, സിമന്റ് കട്ടയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇവര്‍ക്ക് ഗൃഹനാഥനോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ചത്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ ബിനു വി.എല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ബിജു ഇ.റ്റി പാലാ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയുംറിമാന്‍ഡ്ചെയ്തു.




Post a Comment

0 Comments