പാലാ അളനാട്ടില്‍ കിണറ്റില്‍ വീണ അതിഥി തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള കിണറ്റിലാണ് അതിഥി തൊഴിലാളി വീണത്. അഞ്ചു തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നത്. ഹസന്‍ എന്ന ആളാണ് കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും രണ്ടുപേര്‍ കിണറ്റില്‍ ഇറങ്ങി ഇയാളെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുകയായിരുന്നു. പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ആളെ കിണറ്റിനുള്ളില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.





0 Comments