മര്‍ച്ചന്റ് നേവിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് നിഷാന്‍, പത്തനംതിട്ട സ്വദേശി സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്തോളം യുവാക്കളെ കബളിപ്പിച്ചത്. ദുബായിലും, ഇറാനിലുമെത്തിച്ച ശേഷം ജോലിയും താമസ സൗകര്യവുമൊന്നും ലഭിക്കാതെ തിരികെ നാട്ടിലെത്തിയ യുവാക്കള്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.





0 Comments