പാലായില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് വീട്ടമ്മക്ക് പരിക്കേറ്റു. പാലാ സെന്റ് തോമസ് പ്രസിന് മുന്‍ഭാഗത്ത് ഉച്ചയോടെയായിരുന്നു സംഭവം. കാഞ്ഞിരമറ്റം പാലക്കല്‍ ബിന്നി സ്‌കറിയയ്ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനു മുന്‍പ് ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി റോഡിലേക്ക് വീഴുകയായിരുന്നു ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമറ്റത്ത് നിന്നും പാലായിലേക്ക് വരികയായിരുന്നു KSRTC ബസ്.





0 Comments