Breaking...

9/recent/ticker-posts

Header Ads Widget

ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിക്കുന്നു.



പാലായില്‍ ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിക്കുന്നു. പാലാ നഗരസഭയും, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാമും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറക്കാന്‍ നടപടികളാരംഭിച്ചു. ഇതോടനുബന്ധിച്ച് കൂടിയാലോചനാ യോഗം നഗരസഭയില്‍ നടന്നു. ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്  അധ്യക്ഷയായിരുന്നു വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ സതീഷ് കുമാര്‍,  കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥരായ ബിനു ജോര്‍ജ്, റിനു ചെറിയാന്‍, ശ്യാം ദേവദാസ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  മായാ പ്രദീപ്, ബിന്ദു മനു, തോമസ് പീറ്റര്‍, നീന ജോര്‍ജ് ചെറുവള്ളി, സതി ശശികുമാര്‍, അഡ്വ. ബിനു  പുളിക്കകണ്ടം, സന്ധ്യ ആര്‍, സിജി ടോണി, ആനി ബിജോയ്, മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു, ജിമ്മി ജോസഫ്, എന്നിവരും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പാലാ യൂണിറ്റ് സെക്രട്ടറി വിപിന്‍ തോമസ്, നഗരസഭ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീകലാ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. നഗരസഭ മുന്‍ ഉദ്യോഗസ്ഥരായ രവി പാലാ, ബിജോയ് മണര്‍കാട്ട്, ബോബി ജേക്കബ് എന്നിവര്‍ സിമ്പോസിയം  അവതരിപ്പിച്ചു.




Post a Comment

0 Comments