പാലാ ജോയിന്റ് ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറുന്നത് കണ്ടെത്താനാണ് റെയ്ഡ് നടത്തിയത്. ഇരുപതിനായിരത്തോളം രൂപ ഏജന്റുമാരില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു. അതേ സമയം ഓഫീസിലുണ്ടായിരുന്ന ഒരു ഏജന്റ് ഓഫീസില്‍ നിന്നും അടുത്ത പുരയിടത്തിലേക്ക് ചാടി രക്ഷപെട്ടു. ഇയാളുടെ കൈവശം ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കാനുള്ള പണമുണ്ടായിരുന്നതായാണ് വിവരം ലഭിച്ചത്. ഓഫീസിലെത്താതെ ഗൂഗിള്‍ പേ വഴി പണം കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരടക്കമുള്ള ഉദ്യോഗസ്ഥരുടെ ഗൂഗിള്‍ പേ രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു. പണം കൈമാറിയതിന്റെ രേഖകള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.





0 Comments