Breaking...

9/recent/ticker-posts

Header Ads Widget

പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു.



പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ബസ് കാത്തിരിപ്പുകാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മഴക്കാലമായതോടെ കുഴിയില്‍ വെള്ളം നിറയുകയും കെട്ടിക്കിടക്കുന്ന മഴവെളളം ബസ്  യാത്രക്കാരുടെ വസ്ത്രങ്ങളിലേക്ക് തെറിച്ച് വീഴുന്നതും പതിവു കാഴ്ചയാണ്.  മലിനജലം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ പടരാനും കാരണമാവുകയാണ്. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രാവിലെയും വൈകുന്നേരവും ബസ് കാത്തിരിക്കുന്ന ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിന് അടുത്താണ്  കുഴി രൂപപ്പെട്ടിരിക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്നതു കൊണ്ട് കുഴിയില്‍ ബസ് കയറി ഇറങ്ങുമ്പോള്‍ യാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. ചെറുതും വലുതുമായ നിരവധി കുഴികളാണ് ബസ് സ്റ്റാന്‍ഡിന് പുറത്തേക്കുള്ള വഴിയിലുള്ളത്. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാനും യാത്രക്കാരുടെ  സുരക്ഷിതത്വത്തിനും ബസ് കാത്തിരിപ്പുകാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയും ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Post a Comment

0 Comments