Breaking...

9/recent/ticker-posts

Header Ads Widget

പരിപ്പ് -തൊള്ളായിരം റോഡിന്റെ നിര്‍മ്മാണത്തിനായി 5,12, 72,784 രൂപയുടെ ഭരണാനുമതി



മൂന്ന് പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടന്ന പരിപ്പ് -തൊള്ളായിരം റോഡിന്റെ നിര്‍മ്മാണത്തിനായി  5,12, 72,784 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. 1985 ല്‍് റോഡ് നിര്‍മ്മാണം തുടങ്ങിയെങ്കിലും  നാട്ടുകാരുടെ ചിരകാല സ്വപനം പൂവണിഞ്ഞില്ല. മന്ത്രി വി.എന്‍ വാസവന്റെ ശ്രമഫലമായാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.  പരിപ്പ്- മാഞ്ചിറ റോഡ് യാഥാര്‍ത്ഥ്യമായാല്‍ കുമരകം ഭാഗത്തുനിന്ന് കോട്ടയത്തേക്കുള്ള ദൂരം ഗണ്യമായി കുറയും. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എളുപ്പത്തില്‍ എത്താനുമാകും. അപ്പര്‍ കുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കര്‍ കാര്‍ഷികമേഖലയുടെ അഭിവൃത്തിക്കും കാരണമാകും. അയ്മനം പഞ്ചായത്തിന്റെ 20,1 വാര്‍ഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായല്‍ എന്നീ പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്.  മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയില്‍ നിന്ന്  കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയംകൊണ്ട്  ഈ റോഡിലൂടെ എത്താന്‍ കഴിയും . ഇതിനായി മാഞ്ചിറ പാലത്തിന്റെ നിര്‍മ്മാണം എം.എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് പൂര്‍ത്തിയാക്കും. കാലങ്ങളായി കാത്തിരുന്ന പരിപ്പ്-തൊള്ളായിരം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി ഭരണനാനുമതി ലഭിച്ചപ്പോള്‍ അയ്മനം, കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാവുന്നത്.  അയ്മനം കുമരകം മേഖലയിലെ ടൂറിസം പദ്ധതിക്ക് പുതിയ റോഡ് നേട്ടമായിമാറും. പരിപ്പില്‍ നിന്ന് കുമരകത്തേയ്ക്ക് ആറ് കിലോമീറ്ററാണ് ദൂരം.  ഈ മേഖലയിലെ മാഞ്ചിറ പാലം കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് അമ്പാടി, ചാമത്തറ, ജയന്തിക്കവല, പരിപ്പ് തൊള്ളായിരം, മാഞ്ചിറ റോഡിലൂടെ കുമരകം കവണറ്റിന്‍ കരയിലെത്താന്‍ കഴിയും.




Post a Comment

0 Comments