കിടങ്ങൂര്‍ പിറയാര്‍ ശിവക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടന്നു. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ലക്ഷാര്‍ച്ചന നടന്നത്. ക്ഷേത്രം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയും, ആചാര്യന്മാരും ലക്ഷാര്‍ച്ചന ചടങ്ങുകളില്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 6 മണി മുതലാണ് ലക്ഷാര്‍ച്ചന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു മണിയോടെ ചടങ്ങുകള്‍ സമാപിച്ചു. ക്ഷേത്ര ചൈതന്യത്തിനും, ഭക്തജനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ലക്ഷാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരെത്തിയിരുന്നു. ക്ഷേത്രം മാനേജര്‍ ഒ.ആര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ഊരാഴ്മ യോഗാംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments