പോക്‌സോ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാട്ടൂര്‍ മണിവിലാസം വീട്ടില്‍ ടി.എന്‍ രാജന്‍ എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് റോഡില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ കയ്യില്‍ കയറി പിടിക്കുകയും ലൈംഗികചുവയുടെ സംസാരിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.ഐ ജസ്റ്റിന്‍ എസ്. മണ്ഡപം, എ.എസ്.ഐ മജേഷ് കൃഷ്ണന്‍,സി.പി.ഓ ആരണ്യ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


.webp)


0 Comments