യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം നാല്പത്തിമല കോളനി ഭാഗത്ത് താമസക്കാരായ ടോണിമോന്‍ തോമസ് , എബിസണ്‍ ഷാജി, ഡേവിഡ്‌സണ്‍ ഷാജി എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി നാല്‍പ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചു വന്ന ബൈക്ക് നാല്‍പ്പത്തിമല ഭാഗത്ത് വച്ച് യുവാവിന്റെ ബൈക്കുമായി തട്ടുകയും യുവാവ് ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ സുധീ കെ സത്യപാലന്‍, ബിനു മോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.





0 Comments