Breaking...

9/recent/ticker-posts

Header Ads Widget

തോടനാലില്‍ യുവതിയെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.



തോടനാലില്‍ യുവതിയെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചില്‍ തോടനാല്‍ ഭാഗത്ത് പാറത്തോട്ടത്തില്‍  ജോര്‍ജ് (56) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി തോടനാല്‍ ഭാഗത്ത്  തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ചീത്ത വിളിക്കുകയും,  ദേഹോപദ്രവം ഏല്‍പ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന്  പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എസ്.ഐ ബിനു, സി.പി.ഓ  മാരായ മഹേഷ്,അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments