പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക.
ആദ്യ ഫലസൂചനകള്‍ അയര്‍ക്കുന്നത് നിന്നും ആണ് വരിക. അയര്‍ക്കുന്നം പുന്നത്തറ സെന്റ്റ് ജോസഫ് സ്‌കൂളിലെ വോട്ടിംഗ് നിലയാണ് ആദ്യം വരുന്നത്. തുടര്‍ന്ന് കൊണ്ടാണ്ടൂര്‍ സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലെ വോട്ടുകള്‍ എണ്ണും. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ മെഷീനുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തില്‍ ആയിരിക്കും എണ്ണുക. വോട്ടെണ്ണല്‍ ദിനമായ എട്ടാം തീയതി ബസേലിയോസ് കോളേജിന് സമീപം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.





0 Comments