Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ LIFE പദ്ധതി ആരംഭിച്ചു.



പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നൈപുണി വികസന പദ്ധതി -LIFE  ആരംഭിച്ചു. ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. അറിവും, കഴിവും, മനോഭാവവും ആണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂന്നു പ്രധാന ഘടകങ്ങള്‍ എന്ന് ജോസ് കെ .മാണി എം.പി. അഭിപ്രായപ്പെട്ടു. വ്യക്തിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ലൈഫ് പ്രോഗ്രാം അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജോസഫ് കുറുപ്പശേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ ബെല്ല ജോസഫ്, ഹെഡ്മാസ്റ്റര്‍  അജി വി.ജെ., പി.ടി.എ. പ്രസിഡന്റ് ജിസ്‌മോന്‍ ജോസ്, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്, ജിനു ജെ. വല്ലനാട്ട്,  അനു ജോര്‍ജ്, ജോജിമോന്‍  ജോസ് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments