പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നടന്നു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പുമായി ചേര്‍ന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും അപ്രന്റിഷിപ്പ് മേളകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ആര്‍.ഐ സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലാതല മേളയാണ് ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ നടന്നത്. കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് സാംരാജ് എം.എഫ് അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. RDSDE പ്രതിനിധി സജു റ്റി.എസ്, മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ കെ. സന്തോഷ് കുമാര്‍ , ആര്‍.ഐ സെന്റര്‍ ട്രെയിനിംഗ്് ഓഫീസര്‍ വി വിജി മോള്‍, കുര്യാക്കോസ് പി.കെ, റവ ഫാദര്‍ തോമസ് പാണനാല്‍, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ വി.എം, ജൂനിയര്‍ അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ രാജേഷ് വി സ്‌ക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും 35 ല്‍പരം തൊഴില്‍ ദാതാക്കളും 400 ഓളം ട്രെയിനികളും മേളയില്‍ പങ്കെടുത്തു.





0 Comments