ശ്രീ പുഷ്പക ബ്രാഹ്‌മണ സേവാസംഘത്തിന്റെ 55 മത് ദേശീയ സമ്മേളനം, ശിവനാദം 2023 ഏറ്റുമാനൂരില്‍ നടന്നു. ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എസ്. പി. എസ്. എസ് പ്രസിഡന്റ് ഡോ. പി ഗോപിനാഥന്‍ അദ്ധ്യക്ഷനായിരുന്നു. താന്ത്രിക ആചാര്യന്‍ അക്കീരമണ്‍ കാളിദാസ ഭട്ടത്തിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ, സംഘം ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹരിനാരായണന്‍, എല്‍. പി. വിശ്വനാഥന്‍, കെ. എം. ദേവകിക്കുട്ടി, സുജാത കൃഷ്ണകുമാര്‍, പി.എന്‍. കൃഷ്ണപ്രസാദ്, എ. ബി ബാലമുരളി, അഡ്വക്കേറ്റ് ഹരിശങ്കര്‍ എന്‍.ഉണ്ണി, കേന്ദ്രസമിതി വൈസ് പ്രസിഡന്റ് പി.വി സുധീര്‍ , നമ്പീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന പൊതുസമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.


.webp)


0 Comments