Breaking...

9/recent/ticker-posts

Header Ads Widget

ഇടത് പക്ഷം വ്യാപകമായി കള്ള വോട്ട് ചെയ്തുവെന്ന് UDF



ഞായറാഴ്ച നടന്ന രാമപുരം സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ UDF നേതൃത്വം നല്‍കിയ ജനാധിപത്യമുന്നണി പാനല്‍ വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഇടത് പക്ഷം വ്യാപകമായി കള്ള വോട്ട് ചെയ്തുവെന്ന് UDF ആരോപിച്ചു. രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വരെ വെല്ല്‌വിളിച്ച് ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചും കേരള കോണ്‍ഗ്രസ് M -ന്റെയും CPM ന്റെയും പ്രവര്‍ത്തകള്‍  കള്ളവോട്ട് ചെയ്തുവെന്ന് UDF നേതൃത്വം പറഞ്ഞു. 263 കള്ളവോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തു. ബാങ്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചു. ടോമിന്‍ ഡെന്നി ഇടക്കരയടെ വ്യാജ ആധാര്‍ കാര്‍ഡും, തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച് കള്ള വോട്ടിനെത്തിയ  കേരള കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവും കുറവിലങ്ങാട് സ്വദേശിയുമായ ജോബിനെ UDF പ്രവര്‍ത്തകര്‍് പിടികൂടി പൊലിസിനും വരണാധികാരിക്കും മുന്‍പില്‍ ഹാജരാക്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും UDF നേതാക്കള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും UDF ന് ലഭിച്ച വിജയം ജനധിപത്യത്തിന്റെ വിജയമാണെന്നും നേതാക്കള്‍ പറഞ്ഞു. DCC വൈസ് പ്രസിഡന്റ്  അഡ്വ. ബിജു പുന്നത്താനം , DCC സെക്രട്ടറി CT രാജന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റര്‍, ബാങ്ക് പ്രസിഡന്റ് വി.എ ജോസ് , കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മത്തച്ചന്‍ പുതിയടത്ത് ചാലില്‍, MP കൃഷ്ണന്‍ നായര്‍, ഡെനി ഇടക്കര, തോമസ് ഉഴുന്നാലില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments