Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ.മാണി പാര്‍ട്ടി പിരിച്ചുവിടുകയാണ് വേണ്ടതെന്നു സജി മഞ്ഞക്കടമ്പില്‍



വ്യക്തിഹത്യയ്ക്കും അപവാദ പ്രചരണങ്ങള്‍ക്കും എതിരെയുള്ള വിജയമാണ് പുതുപ്പള്ളിയിലുണ്ടായതെന്ന് സജി മഞ്ഞക്കടമ്പില്‍.  ഉമ്മന്‍ചാണ്ടി കേരളത്തില്‍ നടപ്പാക്കിയ കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രതിഫലനമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ മുഖ്യ ഘടകമായതെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ദുര്‍ഭരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി കൂടിയാണ് പുതുപ്പള്ളിയില്‍ ഉണ്ടായിരിക്കുന്നതെന്നും, ഉമ്മന്‍ചാണ്ടി  ജീവിച്ചിരുന്നപ്പോള്‍ സ്ത്രീ വിഷയത്തില്‍ വേട്ടയാടുകയും, അദ്ദേഹത്തെ കല്ലെറിയുകയും ചെയ്തശേഷം അദ്ദേഹത്തിന്റെ മക്കളെയും അപമാനിച്ചതിന് പുതുപ്പള്ളിയിലെ ജനാധിപത്യ വിശ്വാസികളുടെ താക്കീതാണ് തിരഞ്ഞെടുപ്പ് ഭലം എന്നു സജി പറഞ്ഞു. 53 വര്‍ഷം പുതുപ്പള്ളിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വികസനം ഏര്‍പ്പെടുത്തിയില്ല എന്ന ഇടതുപക്ഷത്തിന്റെ വ്യാജ പ്രചരണത്തെ പുതുപ്പള്ളിയിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുകയായിരുന്നു. യുഡിഎഫിനെ വഞ്ചിച്ച് കെഎം മാണി സാറിനെ ഏറ്റവും കൂടുതല്‍ അപമാനിച്ച്, വേട്ടയാടിയവര്‍ക്കൊപ്പം ചേര്‍ന്ന ജോസ് കെ മാണിയും കൂട്ടരും പുതുപ്പള്ളിയില്‍ മാറ്റം സൃഷ്ടിക്കുമെന്ന് പറഞ്ഞ് പ്രചരണം നടത്തിയിട്ടും പുതുപ്പള്ളിയിലെ കെ.എം.മാണിയെ സ്‌നേഹിക്കുന്ന കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എം.മാണിയെ അപമാനിച്ചവര്‍ക്ക് എതിരെ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണെന്നും, പുതുപ്പള്ളിയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ പറ്റത്ത ജോസ് കെ.മാണി പാര്‍ട്ടി പിരിച്ചുവിടുകയാണ് വേണ്ടതെന്നും സജി പറഞ്ഞു.




Post a Comment

0 Comments