പാലയിലെ സ്‌പോര്‍ട്‌സ് അരീന കോംപ്ലക്‌സില്‍ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍ മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റാരുടെയും സഹായമില്ലാതെ ലഘുപാനീയങ്ങള്‍, സ്‌നാക്‌സ് , ഷട്ടില്‍ കോക്ക്, തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഗൂഗിള്‍പേവഴി പണമടച്ച് ലഭ്യമാക്കാന്‍ കഴിയും. ഇന്‍വൈസര്‍ കമ്പനിയാണ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍, മെമ്പര്‍ സിജു സി.എസ്, സാപ് എം.ഡി.ബിജോ ജോര്‍ജ്ജ്, ഡയറക്ടര്‍ ജോസ് പടിഞ്ഞാറേക്കര, ജോസ് ടേക് ഓഫ്, ഇന്‍വൈസര്‍ ഡയറക്ടര്‍ അലക്‌സ്, ടോം ജോസഫ്, ഷാജി സെബാസ്റ്റ്യന്‍, ആഷിത ആന്റോ എന്നിവര്‍ പങ്കെടുത്തു.





0 Comments