ദേശീയ സേവാഭാരതിയുടെ കോട്ടയം ജില്ലാ കാര്യാലയവും, സേവാഭാരതി സേവാകേന്ദ്രവും ഏറ്റുമാനൂരില്‍ ആരംഭിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ആര്‍. സാനുവും, സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് ഡോക്ടര്‍ വി.വി. സോമനും ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ പാലാ റോഡിലുള്ള രാമകൃഷ്ണ ബില്‍ഡിങ്ങില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ദേശീയ സേവാഭാരതി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ദിനേശ് ജെ, വൈസ് പ്രസിഡന്റ് എം.എ. രാജീവ്, ജില്ലാ സംഘടനാ സെക്രട്ടറി ജി. അനില്‍, രാഷ്ട്രീയ സ്വയംസേവകസംഘം വിഭാഗ് കുടുംബപ്രബോധന്‍ സംയോജക് എം.ആര്‍. അജിത്ത്, വിശ്വഹിന്ദു പരീഷിത് വൈക്കം സംഘടനാ ജില്ലാ സെക്രട്ടറി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments