പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന ICSE/ISE കോട്ടയം, ആലപ്പുഴ, പത്തനംതിട്ട മേഖലാ ZONE B സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു. 3 ജില്ലകളിലെ 17 ICSE/ISE സ്‌കൂളുകളില്‍ നിന്നുള്ള 500 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂളാണ് മീറ്റിന് ആതിഥേയത്വം വഹിച്ചത്. രണ്ടുദിവസങ്ങളായി നടന്ന മത്സരത്തില്‍, 265 പോയിന്റുമായി പള്ളിക്കൂടം സ്‌കൂള്‍ വടവാതൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 167 പോയിന്റുമായി സെന്റ് ജോസഫ് കോണ്‍വന്റെ ഇംഗീഷ് മീഡിയം സ്‌കൂള്‍ പറയന്‍കുളം രണ്ടാം സ്ഥാനത്ത് എത്തി. അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ Fr. മൈക്കിള്‍ ആനക്കല്ലിങ്കല്‍ CMI , വൈസ് പ്രിന്‍സിപ്പല്‍ Fr. ടോമി നെല്ലുവേലില്‍ CMI എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.





0 Comments