Breaking...

9/recent/ticker-posts

Header Ads Widget

ഗുരുവന്ദനം അദ്ധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു



മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും സെന്റ് തോമസ് കോളജ് എന്‍.എസ്.എസ് വിഭാഗവും സംയുക്തമായി ഗുരുവന്ദനം  അദ്ധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.  പാലാ സെന്റ് തോമസ് കോളജില്‍ ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയും ആയ രാജശ്രീ രാജ്‌ഗോപാല്‍ നിര്‍വഹിച്ചു. എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍  പ്രൊഫ. ഡോ. ജെയിംസ് ജോണ്‍ ,അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത ചടങ്ങില്‍ മുഖ്യാഥിതി ഡോ.സിറിയക് തോമസിന അദ്ദേഹത്തിന്റെ സമഗ്ര സംഭവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ആദരവ് അര്‍പ്പിച്ചു. കൂടാതെ ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജെയിംസ് ജോണ്‍, ഡോ.ഡേവിസ് സേവ്യര്‍, പ്രൊഫ.ടോമി തോമസ്, പ്രൊഫ.പോള്‍ വി കാരംതാനം  എന്നിവരെയും ആദരിച്ചു. ലയണ്‍സ് ക്ലബ് ചീഫ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്, ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ അരുണ്‍ കുളംമ്പള്ളില്‍ , ഡോ.ജയേഷ് ,ആന്റണി, റോബേര്‍സ് തോമസ്, സെന്റ് തോമസ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി .




Post a Comment

0 Comments