Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ഒറ്റത്തങ്ങാടി റോഡിന്റെ നിര്‍മാണോദ്ഘാടനം



ഉഴവൂര്‍ ഒറ്റത്തങ്ങാടി റോഡിന്റെ നിര്‍മാണോദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. ഉഴവൂര്‍ ടൗണിലെ ഗതാഗ തക്കുരുക്കിന് പരിഹാരമാവുന്ന മിനി ബൈപാസാണ് മോന്‍സ് ജോസഫ് MLA യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്.  ഉഴവൂര്‍ -ഇടക്കോലി റോഡിലെ എന്‍.എസ്.എസ്. കരയോഗം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഉഴവൂര്‍- വെളിയന്നൂര്‍ റോഡിലെ ഒറ്റത്തങ്ങാടി ജംഗ്ഷനില്‍ അവസാനിക്കുന്ന ഗ്രാമീണ റോഡാണ് ടൗണ്‍ മിനി ബൈപ്പാസ് റോഡായി നവീകരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ടൈലുകളും പാകും. ചടങ്ങില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ജോണിസ് പി. സ്റ്റീഫന്‍,  മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, പഞ്ചായത്തംഗം മേരി സജി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments