Breaking...

9/recent/ticker-posts

Header Ads Widget

വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഏഞ്ചല്‍സ് അവാര്‍ഡ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്



വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഏഞ്ചല്‍സ് അവാര്‍ഡ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന് ലഭിച്ചു. പക്ഷാഘാത ചികിത്സാ രംഗത്തെ മികവാണ് കാരിത്താസിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. ഇന്ത്യയില്‍ പക്ഷാഘാത ചികിത്സയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 25 ആശുപത്രികളും കേരളത്തില്‍ നിന്ന് 4 ആശുപത്രികളുമാണ് 2023ല്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസെഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.  ഗ്ലോബല്‍ സ്‌ട്രോക്ക് അലയന്‍സിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷീല മാര്‍ട്ടിനില്‍ നിന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്  ഡയമണ്ട് സ്റ്റാറ്റസ് അവാര്‍ഡ് ഏറ്റുവാങ്ങി.  വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ അംഗം ജയരാജ് പാണ്ഡ്യന്‍ സന്നിഹിതനായിരുന്നു.




Post a Comment

0 Comments