Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറി.



നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. കോട്ടയം പിറവം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ആണ് അപകടത്തില്‍പ്പെട്ടത്. അതിരമ്പുഴ-നാല്‍പാത്തിമല- അമ്മഞ്ചേരി റോഡില്‍ നാല്‍പ്പാത്തി മല ജംഗ്ഷന്‍ സമീപം മളാങ്കുഴിയില്‍ മാഹിന്റെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വീടിന്റെ മതിലു തകര്‍ത്ത് മുന്നോട്ടു നീങ്ങിയ ബസ് വീടിന്റെ കോണ്‍ക്രീറ്റ് ഷെയ്ഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.രാവിലെ 9 മണിയോടെയായിരുന്നു അപകടം. മാഹിന്റെ വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, പെയിന്റിങ്ങും നടക്കുന്നുണ്ടായിരുന്നു. വീട്ടമ്മ അടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂള്‍ വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെയായിരുന്നു ബസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറിയത്. സ്വകാര്യ വ്യക്തി വീടിന്റെ മതില് ഉയര്‍ത്തിക്കെട്ടിയതും റോഡിന്റെ  അപാകതകളുമാണ് പ്രദേശത്ത് സ്ഥിരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ  അപകടത്തില്‍പ്പെടുന്നത് പതിവാണ്. അതിരമ്പുഴ-യൂണിവേഴ്‌സിറ്റി  റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത് മൂലം സ്വകാര്യ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്ത് എത്തി.




Post a Comment

0 Comments