അതിരമ്പുഴ മെഡിക്കല്‍ കോളേജ് റോഡില്‍ ഗതാഗത നിയന്ത്രണം. അതിരമ്പുഴ ജംഗ്ഷന്‍ മുതല്‍ യൂണിവേഴ്‌സിറ്റി വരെയുള്ള ഭാഗത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് അതിരമ്പുഴ യൂണിവേഴ്‌സിറ്റി റോഡിലൂടെ മെഡിക്കല്‍ കോളേജ് വഴി കോട്ടയം ഭാഗത്തേക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ അതിരമ്പുഴ പള്ളി റോഡിലൂടെ അമ്മഞ്ചേരിയില്‍ എത്തിയാണ് സര്‍വീസ് നടത്തുന്നത്.





0 Comments