അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കായിക മത്സരങ്ങള്‍ ശനിയാഴ്ച മാന്നാനം കെ.ഇ കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. കലാമത്സരങ്ങള്‍ ഞായറാഴ്ച അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ നടക്കും. കേരളോല്‍സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോസഫ് , ബിജു വലിയമല , ഐ.സി സാജന്‍ , രാജമ്മ തങ്കച്ചന്‍ ,അശ്വതിമോള്‍ കെ.എ, ഡെയ്‌സി ബെന്നി, അമൃത റോയി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments