മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നു. LDF 13 സീറ്റുകളോടെ വിജയം നേടി. 15 അംഗ ഭരണ സമിതിയില്‍ UDF ന് 2 സീറ്റുകളാണ് ലഭിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ചൊവ്വാഴ്ചയാണ് നടന്നത്. തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് ടാബുലേഷനില്‍ വന്ന പിഴവു മൂലം ഫല പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ചേര്‍ന്ന ഭരണസമിതിയോഗം എം.എം തോമസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവില്‍ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന എം.എം തോമസിനാണ് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. വൈസ് പ്രസിഡന്റായി അജികുമാര്‍ മറ്റത്തിലും തെരഞ്ഞെടുക്കപ്പെട്ടു.


.webp)


0 Comments