പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനത്തിനായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ കിലയുടെ കീഴില്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ബിജു തോമസ് അധ്യക്ഷനായിരുന്നു. കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വി റ്റി കുര്യന്‍ ബ്ലോക്ക് തീമാറ്റിക് എക്പേര്‍ട്ട് രേണു ആര്‍ .പാമ്പാടി ബ്ലോക്ക് ജി ഇ ഒ അജികുമാര്‍,കില ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, കില പള്ളിക്കത്തോട് പഞ്ചായത്ത് ആര്‍ പി ഹരികുമാര്‍ വി ഡി തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതികള്‍ രൂപികരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും കില റിസോഴ്സ് സെന്ററുകള്‍ രൂപീകരിക്കുന്നത്.





0 Comments