Breaking...

9/recent/ticker-posts

Header Ads Widget

എത്തിക്‌സ് ആന്‍ഡ് വാല്യൂസ് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് എത്തിക്‌സ് ആന്‍ഡ് വാല്യൂസ് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നെമിനാര്‍ നയിച്ചു.  ദൈവത്തോടും, മനുഷ്യനോടും, മനസ്സാക്ഷിയോടും, പ്രകൃതിയോടും ബന്ധപ്പെട്ട് ജീവിക്കുമ്പോഴാണ്  മനുഷ്യ ജീവിതം  വിലപ്പെട്ടതാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും തിരഞ്ഞെടുക്കാനും കഴിയുന്ന മനുഷ്യന്‍ ധാര്‍മികതയില്‍ ഊന്നി, മൂല്യങ്ങള്‍ക്ക് വില കൊടുത്തു ജീവിക്കേണ്ടവനാണെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ അജി വി ജെ, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്  ജിനു ജെ വല്ലനാട്ട്, അനു ജോര്‍ജ്, റെജി സക്കറിയാസ്, ഡെന്നിസ് കുരുവിള, സോളി തോമസ്, ഏയ്‌ഞ്ചെലിന്‍ തെരെസ് ജോജി എന്നിവര്‍പ്രസംഗിച്ചു.




Post a Comment

0 Comments