ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ KPഹോര്‍മിസിന്റെ 106 ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു രക്തദാനം നടത്തി. ഫെഡറല്‍ ബാങ്കിന്റെയും പാലാ ബ്ലഡ് ഫോര്ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് രക്തദാനം നടത്തിയത്. ഫെഡറല്‍ ബാങ്ക് പാലാ റീജിയണിലെ 20 ജീവനക്കാര്‍ രക്തദാനത്തില്‍ പങ്കാളികളായി. യോഗത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പാലാ റീജിയണല്‍ ഹെഡ് ആന്‍ഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജയമോള്‍ പിജി, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, പാലാ ശാഖ മാനേജര്‍ ആല്‍വിന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് , കൊട്ടാരമറ്റം ശാഖ മാനേജര്‍ അല്‍ഫോന്‍സ് ടോം തോമസ് , രാമപുരം ശാഖ മാനേജര്‍ അതുല്‍ അഗസ്റ്റിന്‍, കുറവിലങ്ങാട് ശാഖ മാനേജര്‍ സുവല്‍സ് എസ്, മണിമല ശാഖ മാനേജര്‍ അര്‍ജുന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments