കാരിത്താസ് ആശുപത്രിക്ക് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ' അംഗീകാരം ലഭിച്ചു . ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങള്‍ക്ക് പരിശോധനകളുടെയും, വിവിധ സര്‍വേകളുടെയും അടിസ്ഥാനത്തില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നതാണ് ഈ അംഗീകാരം . കേരളത്തില്‍ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് കാരിത്താസ്. ഒരു സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ തന്നെ അവരുടെ സന്തോഷം, സുരക്ഷ, അഭിമാനം, വിശ്വാസം, കൂട്ടായ്മ , ഒത്തൊരുമ തുടങ്ങിയവ സ്വയം സാക്ഷ്യപെടുത്തുന്നതാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തിന്റെ മേന്മ. സംസ്ഥാന തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനുകുന്നത്തിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ അംഗീകാരം കൈമാറി. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ കാരിത്താസ് ആശുപത്രി മാനേജ്‌മെന്റ് അങ്ങേയറ്റം അഭിമാനിക്കുന്നതായി ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.





0 Comments