പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദിപറയാനെത്തിയ ചാണ്ടി ഉമ്മന് പുന്നത്തുറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണം നല്‍കി. പ്രചാരണ സമയത്ത് ജയിച്ചു വരാന്‍ ആശംസ നല്‍കിയ കുട്ടികളുടെ അടുത്തേക്ക് വാഹനത്തില്‍ നിന്നും ഇറങ്ങി എത്തിയ MLA യോട് തങ്ങള്‍ക്ക് ഒരു സ്‌കൂള്‍ ബസ് അനുവദിച്ചു നല്‍ കണമെന്ന നിവേദനവും കുട്ടികള്‍ നല്‍കി. അദ്ധ്യാപികയും അയര്‍ക്കുന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലാല്‍സി ജോസഫ് MLA യെ ഷാളണിയിച്ച് സ്വീകരിച്ചു. സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ ലിസ് പൂച്ചെണ്ട് നല്‍കി. അധ്യാപകരും വിദ്യാര്‍ത്ഥികളുടെയും സ്വീകരണം ഏറ്റുവാങ്ങിയശേഷം ചാണ്ടി ഉമ്മന്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.





0 Comments